മലബാര്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പ്രൊജക്റ്റ് കോളേജിന് സമര്‍പ്പിച്ചു

കോട്ടക്കല്‍: മലബാര്‍ പോളിടെക്‌നിക്ക് കോളേജിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച പ്രൊജക്റ്റ് കോളേജിനു സമര്‍പ്പിച്ചു. മലപ്പുറം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മുജീബ് കാടേരി ഉത്ഘാടനം ചെയ്യ്തു. മലബാര്‍ പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വി.എം അന്‍വര്‍ സാദത്ത് അധ്യക്ഷനായി.

ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച എയിംസ് സ്ലൈഡ് റൂം, എയിംസ് എല്‍ഇഡി നോട്ടീസ് ബോര്‍ഡ്, എയിംസ് ആട്രിയം എന്നീ മെയിന്‍ പ്രൊജക്ട്ടുക്കളാണ് കോളേജിനു കൈമാറിയത്.

ഇലക്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം എച്ച്ഒഡി അബുല്‍ ബാസിത് സ്വാഗതം പറഞ്ഞു. കോളേജ് മാനേജ്‌മെന്റ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ്, മാനേജിങ് ഡയറക്ടര്‍ അലി അഷ്റഫ്, സിവില്‍ & ആര്‍ക്കിടെക്ട് വിഭാഗം എച്ച്ഒഡി ഉസ്മാന്‍, മെക്കാനിക്കല്‍ & ഓട്ടോമൊബൈല്‍ എച്ച്ഒഡി അഞ്ചല്‍, ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് എച്ച്ഒഡി അനസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റുഡന്റ് റെപ്രെസെന്റാറ്റീവ് മുഹമ്മദ് റാഷിദ്. പി നന്ദി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top