കോഴിക്കോട്ടെ കൂട്ടബലാത്സംഗം ; 2 പേര്‍കൂടി പിടിയില്‍

കോഴിക്കോട്: കഴിഞ്ഞദിവസം കോഴിക്കോട്ട് യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ടബാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ 2 പേര്‍കൂടി പിടിയിലായി. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരാണ് പിടിയിലായത്.

സംഭവത്തില്‍ അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയെ സോഷ്യല്‍മീഡിയയിലൂടെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് അക്രമം. സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാര്‍ക്കുള്ള പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

Share news
error: Content is protected !!
Scroll to Top