ശക്തമായ മഴ; ഇടുക്കി ജില്ലയിൽ കനത്ത നാശനഷ്ടം, വീടുകളിൽ വെള്ളം കയറി, മുല്ലപ്പെരിയാർ ഡാം ഉടൻ തുറക്കും

വണ്ടിപ്പെരിയാർ : രാത്രി പെയ്‌ത ശക്തമായ മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം. വണ്ടിപ്പെരിയാറിൽ വെള്ളം കയറിയതോടെ വീടുകളിലുള്ളവരെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു.

ശക്‌തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയിലെത്തി. എട്ടു മണിയോടെ സ്‌പിൽവേ ഷട്ടറുകൾ തുറക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്. നാലു മണിയോടെയാണ് തമിഴ്‌നാട് സർക്കാർ ആദ്യ മുന്നറിയിപ്പ് നൽകിയത്. ഇതോടെയാണ് 8 മണിക്ക് ഡാമിലെ 13 ഷട്ടറുകൾ തുറക്കാൻ തീരുമാനമായത്.

സെക്കന്റിൽ 5000 ഘനയടി ജലം തുറന്നുവിടാനാണ് തീരുമാനം. 1683 ക്യൂസെക്‌സ് വെള്ളം തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ടെന്നും 17,828 ക്യുസെക്സ്‌സ് വെള്ളമാണ് ഡാമിലേയ്ക്ക് എത്തുന്നതെന്നും അധികൃതർ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top