Section

malabari-logo-mobile

പാകിസ്ഥാനില്‍ അതിശക്തമഴയും വെള്ളപ്പൊക്കവും; നിരവധി മരണം

HIGHLIGHTS : Heavy rains and floods in Pakistan; Many deaths

പാകിസ്ഥാനില്‍ അതിശക്തമഴയും വെള്ളപ്പൊക്കവും മൂലമുള്ള പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ആയിരത്തിനടുത്തെത്തി. രണ്ട് മാസത്തിനിടെയാണ് രാജ്യത്തെ മരണ സംഖ്യ 900 കടന്നത്. ദേശീയ ദുരന്തമായി പ്രളയത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അതിശക്ത മഴയില്‍ വടക്കന്‍ പ്രദേശമായ ഖൈബര്‍ പഷ്ണൂണ്‍ മേഖലയില്‍ വന്‍ നാശനഷ്ടം. ഓഗസ്റ്റ് 30 വരെ പ്രവിശ്യയിലെ എല്ലാ ജില്ലകളിലും മഴ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

രാജ്യത്തെ 30 ലക്ഷം ജനങ്ങളെ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചു. പ്രവിശ്യാ ദുരന്ത നിവാരണ സമിതി അതിശക്ത മഴയെ തുടര്‍ന്ന് സ്വാത് നദിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളെയാണ് മഴ ഏറ്റവും പ്രതികൂലമായി ബാധിച്ചത്. വെള്ളപ്പൊക്കത്തില്‍ ഇതുവരെയായി മരിച്ചവരുടെ എണ്ണം 1,000 കടക്കുമെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

sameeksha-malabarinews

ജൂണിലാണ് പാകിസ്ഥാനില്‍ മണ്‍സൂണ്‍ ആരംഭിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!