Section

malabari-logo-mobile

കനത്ത മഴ: പ്രളയ ഭീഷണിയില്‍ തിരൂരങ്ങാടി

HIGHLIGHTS : Tirurangadi threatened by heavy rains and floods

ഗഫൂര്‍ തിരൂരങ്ങാടി
തിരൂരങ്ങാടി: മൂന്ന് ദിവസങ്ങളിലായി തുടര്‍ന്നുകൊണ്ടിരിക്കുന്ന കനത്ത മഴയെ തുടര്‍ന്ന് തിരൂരങ്ങാടിയുടെ പലഭാഗങ്ങളിലും വെള്ളം കയറി. മൂന്നാമതൊരു പ്രളയം വരുമെന്ന ആശങ്കയിലാണ് പ്രദേശത്തുകാര്‍.
കനത്ത മഴയില്‍ പലയിടങ്ങളിലും കടലുണ്ടിപ്പുഴയിലെ ജലനിരപ്പ് ഉയര്‍ന്ന് വെള്ളം വീടുകളിലേക്ക് എത്തി.
തിരൂരങ്ങാടി പുളിഞ്ഞിലത്ത് പാടത്ത് 50 ഓളം വീടുകളില്‍ വെള്ളം കയറി.
20 ഓളം വീടുകളില്‍ ഏത് നിമിഷവും വെള്ളംകയറുന്ന അവസ്ഥയിലാണ്. വെള്ളം കയറിയ പ്രദേശത്തെ ഭൂരിഭാഗം കുടുംബങ്ങളും വാടക ക്വാട്ടേഴ്‌സ്‌കളിലേക്ക് മാറിയിരിക്കുകയാണ്.

തിരൂരങ്ങാടി കടലുണ്ടിപ്പുഴയില്‍ കൂരിയാട് മണ്ണിപിലക്കാല്‍ മാതാട് റോഡിലെ 10 ഓളം വീടുകളിലേക്ക് പുലര്‍ച്ചെയോടെയാണ് വെള്ളം കയറുകയായിരുന്നു. പ്രദേശത്തെ റോഡുകളിലേക്കും വെള്ളമെത്തിയതോടെ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ കുടൂതല്‍ വീടുകളും വെള്ളത്തിലാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

sameeksha-malabarinews

കനത്ത മഴയില്‍ ഒഴുക്കിനൊപ്പം കടലുണ്ടിപ്പുഴയിലെ ജലനിരപ്പും വര്‍ധിക്കുകയാണ്. തിരൂരങ്ങാടി കൂരിയാട് പനമ്പുഴ പ്രദേശത്ത് പുഴ കരകവിഞ്ഞ് തൊട്ടടുത്ത് പ്രദേശങ്ങളിലേക്ക് പുലര്‍ച്ചെയോടെയാണ് വെള്ളം കയറിയത് . പനമ്പുഴ പ്രദേശത്ത് മാത്രം 10 ഓളം വീടുകളിലേക്ക് ഇതിനോടകം വെള്ളം കയറി. വീടിനുള്ളിലേക്ക് വെള്ളമെത്തിയതോടെ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും മറ്റും മാറിയിട്ടുണ്ട്. പുഴയോട് അടുത്ത പനമ്പുഴയില്‍ ഇരുപതോളം വീടുകള്‍ ഏതുനിമിഷവും വെള്ളം കയറുമെന്ന ഭീതിയിലാണെന്ന് പ്രദേശവാസിയായ കാട്ടുമുണ്ടക്കല്‍ ശേഖരന്‍ പറഞ്ഞു.
കൂരിയാട്-പനമ്പുഴ റോഡിലേക്ക് കടലുണ്ടി പുഴയില്‍ നിന്ന് വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.
എ ആര്‍ നഗറില്‍ നിന്ന് പാക്കടപ്പുറായയിലേക്കുള്ള ഫസലിയ റോഡില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.വെന്നിയൂര്‍ പെരുമ്പുഴ ഭാഗത്ത് പെരുമ്പുഴ പുതുപ്പറമ്പ് റോഡില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

ഈ പ്രദേശത്തെ നിരവധി വാഴ കൃഷികളിലേക്കും വെള്ളം കയറി നാശനഷ്ടമുണ്ടായി. പ്രദേശത്തെ വീടുകള്‍ ഏത് നിമിഷവും വെള്ളം കയറുന്ന അവസ്ഥയിലാണ്.
തിരൂരങ്ങാടി മമ്പുറം വെട്ടം എം എന്‍ കോളനിയില്‍ നാലു വീടുകളിലേക്ക് വെള്ളം കയറിയി തുടങ്ങി. ഇനിയും വീടുകളില്‍ ഏതുനിമിഷവും വെള്ളം കയറുമെന്ന അവസ്ഥയിലാണ്.
ഈ പ്രദേശത്തുള്ളവര്‍ വീട്ടു ഉപകരണങ്ങളും മറ്റും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി വീട്ടുകാര്‍ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!