തിരുവനന്തപുരം: ഇടതുമുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി യായി എംവി ശ്രേയാംസ് കുമാറിനെ തെരഞ്ഞെടുത്തു. എല്‍ ജെഡി സംസ്ഥാന നിര്‍വ്വാഹകസമിതിയോഗമാണ് ശ്രേയാംസ്‌കുമാറിനെ തെരഞ്ഞെടുത്തത്. ഈ പതിമൂന്നിന് ശ്രേയാംസ് കുമാര്‍ പത്രിക നല്‍കും.
ഇന്നലെ നടന്ന ഇടതുമുന്നണി യോഗത്തില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റില്‍ എല്‍ജെഡിയെ മല്‍സരിപ്പിക്കാന്‍ തീരൂമാനിച്ചിരുന്നു. എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് രാജ്യസഭയില്‍ ഒഴിവ് വന്നത്.
രാജ്യസഭാസീറ്റിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ലാല്‍ വര്‍ഗ്ഗീസ് കല്പകവാടിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനം. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ലാല്‍.




