തിരുവനന്തപുരത്ത് ശക്തമായ മഴ;സംസ്ഥാനത്ത് ആറ് ദിവസം മഴ തുടരും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു. സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതിന് പിന്നാലെ വിവധയിടങ്ങളില്‍ ശക്തമായ മഴ പെയ്യുകയാണ്.

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ 4 ഷട്ടറുകള്‍ ഒരടിവീതം ഉയര്‍ത്തി. പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തിയിരിക്കുകയാണ്. കരമനയാറിന്റെയും നെയ്യാറിന്റെയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത ആറ് ദിവസം ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Related Articles