കനത്ത മഴയെ തുടര്‍ന്ന് കൊല്ലം,ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ ചൊവ്വാഴ്​ചയും തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ സ്​കൂളുകൾക്ക്​ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ ബുധനാഴ്​ചയും വ്യാഴാഴ്​ചയും കളക്​ടർ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ ബുധനാഴ്​ച അവധിയായിരിക്കും. ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്​ച അവധിയായിരിക്കും

Related Articles