മഴ കനക്കുന്നു: മുല്ലപ്പെരിയാര്‍ തുറന്നു

കൊച്ചി:  മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. 11 ഷട്ടറുകള്‍ ഒരടി വീതമാണ് തുടര്‍ന്നത് വൃഷ്ടി പ്രദേശത്ത് മഴപെയ്തതോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ ഷട്ടറുകള്‍ തുടര്‍ന്നു. ഷട്ടറഉകള്‍ തുറന്നിട്ടും ജലനിരപ്പ് ഉയരുകയാണെന്നാണ് റിപ്പോര്‍ട്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍കരുതലായി പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് കഴിഞ്ഞതായി ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.. അണക്കെട്ട് തുറന്നാല്‍ വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലൂടെ വെള്ളം ഒഴുക്കുമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് പെരിയാറിന്റെ കരകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 1250 കുടുംബങ്ങളില്‍ നിന്നായി 4,000ത്തില്‍ അധികം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്‌
.

Share news
error: Content is protected !!
Scroll to Top