ഗ്ലോബൽ കെ എം സി സി അവാർഡ് കെ പി അബ്ദുൽറഹീമിന് 

പരപ്പനങ്ങാടി: പരപ്പനങ്ങാടി മുനിസിപ്പൽ ഗ്ലോബൽ കെ എം സി സി ഏർപ്പെടുത്തിയ പ്രഥമ അവുക്കാദർക്കുട്ടി നഹാ  സ്മാരക അവാർ ഡ് സാമൂഹ്യപ്രവര്‍ത്തകനായ കെ പി അബ്ദുല്‍ റഹീമിന്.
സാമൂഹിക സേവന രംഗങ്ങളിലും ജീവകാരുണ്യ പ്രവർത്തന മേഖലയിലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചതിനാണ് റഹീമിന് അവാര്‍ഡ്.

മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സയ്യിദ് പി എസ് എച്ച് തങ്ങളുടെ നേതൃത്വത്തിലുള്ള ജൂറിയാണ് തെരഞ്ഞെടുത്തത്. 5001 രൂപയും സ്നേഹോപാഹരവും ആഗസ്റ്റ് 20 ന് കൊടപ്പാളി പീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പി കെ അബ്ദുറബ്ബ് എം എൽ എ സമ്മാനിക്കും.

വാർത്താസമ്മേളനത്തിൽ നൂർമുഹമ്മദ് പാലത്തിങ്ങൽ, സലാം പഞ്ചാര, കെ പി നൗഷാദ്, അസീസ് കുഞ്ഞോട്ട്, സി ടി സിദ്ധീഖ് പാലത്തിങ്ങൽ, ആബിദ് ചെട്ടിപ്പടി, മുജീബ് കോഴിശ്ശേരി എന്നിവർ പങ്കെടുത്തു.
കെ പി അബ്ദുൽറഹീം.

Share news
error: Content is protected !!
Scroll to Top