Section

malabari-logo-mobile

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ വിമതകോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ജനകീയമുന്നണി വിടുന്നു?

HIGHLIGHTS : കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടിയില്‍ രൂപംകൊണ്ട ഇടത്- ജനകീയമുന്നണി സംവിധാനത്തില്‍ വിള്ളല്‍.

വീഡിയോ സ്‌റ്റോറി

യുഡിഎഫിനെതിരെ മത്സരിച്ച് ജയിച്ച നാല് വിമതകോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇന്ന് നടന്ന ജനകീയമുന്നണിയുടെ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

sameeksha-malabarinews

കഴിഞ്ഞദിവസം പരപ്പനങ്ങാടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് വൈരം മറന്ന് ഒന്നാവാന്‍ തീരുമാനിച്ചതോടെയാണ് പുതിയസംഭവവികാസങ്ങളുടെ തുടക്കം.
വിമതപക്ഷം തിരിച്ചെത്തിയതോടെ നഗരസഭാ കൗണ്‍സിലര്‍മാര്‍ യുഡിഎഫ് ഭരണസമിതിയുടെ ഭാഗമായിരിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് പിഒ സലാം പ്രഖ്യാപിച്ചിരുന്നു എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നിച്ചുനില്‍ക്കാനാണ് ധാരണയായതെന്നും യുഡിഎഫുമായുള്ള പ്രശ്‌നങ്ങള്‍ക്ക് അറുതിയായി എന്ന തരത്തിലുള്ള പ്രചരണം ശരിയല്ലെന്നും  മുന്‍യുത്ത് കോണ്‍ഗ്രസ്സ് നേതാവ് കെപി ഷാജഹാന്‍ പ്രതികരിച്ചിരുന്നു.

വിമതകോണ്‍ഗ്രസ് പക്ഷത്തുള്ള അംഗങ്ങള്‍ ഈ വിഷയത്തില്‍ ഞങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് പരപ്പനങ്ങാടി മണ്ഡലം പ്രസിഡന്റ് പിഒ സലാമിന്റെ വാക്കുകളിലേക്ക്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!