ബംഗ്ലുരുവില്‍ ഹോട്ടലില്‍ മുറിയെടുത്ത യുവതിയെ മാനേജര്‍ ബലാത്സംഗം ചെയ്തു

ബംഗളുരു : ഹോട്ടലില്‍ മുറിയെടുത്ത യുവതിയെ റൂമില്‍വെച്ച ബലാത്സംഗം ചെയ്ത ഹോട്ടല്‍ മാനേജറെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു അശോക് നഗറില്‍ തിങ്കളാഴച്ചയാണ് സംഭവം. റിച്ച് മോണ്ട് റോഡിലെ ഹോട്ടലില്‍ മാനേജറായ മനീഷ് സിങ്ങ്(26) ആണ് അറസ്റ്റിലായത്

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ. മധ്യപ്രദേശില്‍ നിന്നാണ് യുവതി നഗരത്തിലെത്തിയത് ഞായാറഴ്ച രാത്രി 8.30ന് യുവതി അശോക് നഗറിലെ ഹോട്ടലില്‍ മുറിയെടുത്തത്. ഇ, ഹോട്ടലിലെ മറ്റൊരു മുറിയിലാണ് മനീഷും താമസിച്ചിരുന്നത്. അവിടെ വെച്ച് പരിചയപ്പെട്ട ഇരുവരും ഫോണ്‍ നമ്പര്‍ കൈമാറിയിരുന്നു.

പിന്നീട് രാത്രി 9.30 മണിയോടെ യുവാവ് യുവതിയെ തന്റെ റുമിലേക്ക് വിളിച്ചുവരുത്തകയും അവിടെ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നത്രെ. രാവിലെ യുവതി അശോക്‌നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.
തുടര്‍ന്ന് പോലീസ് ഈ ഹോട്ടലില്‍ വെച്ച് യുവാവിനെ അറസ്റ്റ് ചെയ്തു. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതില്‍ പീഢനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്

Share news
error: Content is protected !!
Scroll to Top