വെള്ളപ്പൊക്കം; നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു. നാലു ദിവസത്തേക്കാണ് അടച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയിലും പാര്‍ക്കിങ്ങ് ബേയും ഓപ്പറേഷന്‍ ഏരിയയും ഉള്‍പ്പെടെ വെള്ളം കയറിയിരിക്കുകയാണ്. ഇതോടെയാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. ശനിയാഴ്ചയായിരിക്കും ഇനി വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുകയൊള്ളു.

നെടുമ്പാശ്ശേരിയില്‍ നിന്ന് സര്‍വ്വീസ് നടത്തേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ എല്ലാ വിമാനങ്ങളും തിരുവനന്തപുരത്തു നിന്ന് സര്‍വീസ് നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top