കനത്ത മഴ; മംഗലാപുരത്ത് മണ്ണിടിച്ചില്‍; മൂന്നു മലയാളികള്‍ മരിച്ചു

മംഗലാപുരം പഞ്ചിക്കല്ലില്‍ മണ്ണിടിച്ചിലില്‍ മൂന്നു മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സന്തോഷ് കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം പണിയെടുത്തിരുന്ന കണ്ണൂര്‍ സ്വദേശി ജോണി ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

മംഗലാപുരത്ത് ശക്തമായ മഴ തുടരുകയാണ്. വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പ്രദേശത്ത് വ്യാപകമായ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇവര്‍ രണ്ടുവര്‍ഷമായി തോട്ടം ജോലി ചെയ്തുവരികയാണ്. പ്രദേശത്തെ ഒരു ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ ഷെഡിലേക്ക് വ്യാപകമായി മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഒരാള്‍ തല്‍ക്ഷണം തന്നെ മരിച്ചിരുന്നു. മറ്റുള്ളവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതില്‍ രണ്ടു പേരുടെ മരണം രാവിലെ സ്ഥിരീകരിച്ചു.

 

Share news
error: Content is protected !!
Scroll to Top