പള്ളിക്കല്‍ ബസാര്‍ രാമന്‍ ചിറ തോട്ടില്‍ ഒഴുക്കില്‍ പെട്ട വിദ്യാര്‍ത്ഥി മരണപെട്ടു

തേഞ്ഞിപ്പലം: പള്ളിക്കല്‍ ബസാര്‍ ആണ്ണൂര്‍ രാമന്‍ചിറ തോട്ടില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട വിദ്യാര്‍ത്ഥി മരണപെട്ടു. പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എം.എച്ച് എസ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി പള്ളിക്കല്‍ ബസാര്‍ ആണ്ണൂര്‍ ചിറ്റം പള്ളിയാളിയില്‍ മുഹമ്മദ് മിഗ്ദാദ്(13) ആണ് ഒഴുക്കില്‍ പെട്ട് മരണപെട്ടത്.

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് കുട്ടിയെ കാണാതായത്. വസ്ത്രവും ചെരിപ്പും രാമന്‍ ചിറ തോടിന്റെ കരയില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന് ആദ്യം നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. കുറച്ചു മുന്‍പ് കുട്ടി വെള്ളത്തില്‍ കുളിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.

നാട്ടുകാരും മീഞ്ചന്തയില്‍ നിന്നും എത്തിയ ഫയര്‍ ഫോയിസും, മുങ്ങല്‍ വിദഗ്ധരും രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തിവരുന്നതിനിടെ ഒരു കിലോമീറ്റര്‍ താഴെ പേങ്ങാട്ട് ഭാഗത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം രാത്രി 11:30നു കിട്ടിയത്.

അബ്ദുല്‍ ബാരി സുഹറ ദമ്പതികളുടെ മകനാണ് ഒഴുക്കില്‍ പെട്ട് മരണപെട്ട മുഹമ്മദ് മിഗ്ദാദ്.

 

Share news
error: Content is protected !!
Scroll to Top