തമിഴ്‌നാട്ടില്‍ കനത്ത മഴ; 23 മരണം

തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ 23 പേര്‍ മരിച്ചു. മേട്ടുപ്പാളയത്ത് മതിലിടിഞ്ഞ് വീണ് പതിനേഴ് പേരും മതിലിടിഞ്ഞ് വീടിന് മുകളിലേക്ക് വീണ് 4 പേരുമാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.

ശക്തമായ മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ആറിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വെല്ലൂര്‍, തിരുവണ്ണാമലൈ, രാമനാദപുരം, തിരുനെല്‍വേലി, തൂത്തുക്കുടി, തിരുവള്ളൂര്‍ എന്നിവിടങ്ങളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles