പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

പെരിന്തല്‍മണ്ണ: തൂതപ്പുഴയില്‍ കട്ടുപ്പാറ ഇട്ടക്കടവ് പാലത്തിനു സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പുളിങ്കാവ് പള്ളത്തൊടി ഹിദായത്തിന്റെ മകന്‍ ജാസിര്‍(17)ആണ്

പെരിന്തല്‍മണ്ണ: തൂതപ്പുഴയില്‍ കട്ടുപ്പാറ ഇട്ടക്കടവ് പാലത്തിനു സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പുളിങ്കാവ് പള്ളത്തൊടി ഹിദായത്തിന്റെ മകന്‍ ജാസിര്‍(17)ആണ് മരിച്ചത്.

ഞായറാഴ്ച പകല്‍ 12.30 ഓടെയാണ് സംഭവം നടന്നത്. നീന്തുന്നതിനിടെ പാലത്തിന്റെ തൂണുകള്‍ക്കിടയിലെ ഭാഗത്ത് കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കളായ രണ്ട് കുട്ടികളെ നാട്ടുകാരും മീന്‍ പിടിക്കാനെത്തിയവരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ജാസിറിനെ പെരിന്തല്‍മണ്ണയില്‍ നിന്നെത്തിയ അഗ്നിശമന സേനയെത്തിയാണ് പുറത്തെടുത്തത്. ഉടന്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പുലാമന്തോള്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. മാതാവ് :ഫൗസിയ, സഹോദരി :നാദിയ