Section

malabari-logo-mobile

കനത്ത മഴ ; കോഴിക്കോടിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും മലയോര മേഖലയില്‍ വ്യാപക നഷ്ടവും

HIGHLIGHTS : heavy rain Coastal areas of Kozhikode and widespread loss in hilly areas

കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടം, തീരപ്രദേശങ്ങളിലും മലയോരത്തും മഴയും കാറ്റും ആശങ്ക ഉയര്‍ത്തി. കനത്ത മഴയില്‍ കോഴിക്കോട് നഗരത്തിലുപ്പെടെ വലിയ തോതില്‍ വെള്ളക്കെട്ടുണ്ടായി. തീരപ്രദേശത്ത് കടല്‍ക്ഷോഭം ശക്തമായി. കടലുണ്ടി പഞ്ചായത്തിലെ തീരദേശ വാര്‍ഡായ 22ലെ കപ്പലങ്ങാടി മുതല്‍ ബൈതാനിയ്യ വരെയുള്ള പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി. പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി. തീരദേശ റോഡും വെള്ളത്തിനടിയിലായി. ഇന്നലെ ഉച്ചയ്ക്ക് വേലിയേറ്റം ആരംഭിച്ചതിനു പിന്നാലെയാണ് കടല്‍ക്ഷോഭം രൂക്ഷമായത്. ശക്തമായ തിരയടിക്കുന്നതിനാല്‍ കടല്‍ഭിത്തിയോട് ചേര്‍ന്നുള്ള പലവീടുകളും തകര്‍ച്ചാ ഭീഷണിയിലാണ്. കപ്പലങ്ങാടി തീരദേശത്തെ 90 ശതമാനം വീടുകളി ല്‍ വെള്ളം കയറിയിട്ടുണ്ട്. ഗോതീശ്വരം, ഭട്ട് റോഡ് മേഖലയിലും കടല്‍ക്ഷോഭം രൂക്ഷമായതോടെ ആളുകള്‍ ബന്ധുവീടുകളിലേക്ക് വെള്ളം കയറുന്ന സ്ഥലങ്ങളില്‍ നിന്നും ഉരുള്‍പൊട്ടല്‍ സാദ്ധ്യതാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാവശ്യമായ മുന്നൊരുക്കം നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഗീത തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കടലുണ്ടിയിലെ കപ്പലങ്ങാടി. ബേപ്പൂരിലെ ഗോതീശ്വരം എ ന്നിവിടങ്ങളില്‍ കടലാക്രമണത്തില്‍ വെള്ളം കയറാന്‍ സാദ്ധ്യതയുള്ള വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കും. തീര പ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ബോട്ടുകള്‍ ഉള്‍പ്പെടെ സജ്ജമാക്കണമെന്നും കളക്ടര്‍ ഫിഷറീസ് വകുപ്പിനോട് ആവശ്യപ്പെട്ടു.

പുതിയ ബസ് സ്റ്റാന്‍ഡ്, മാവൂര്‍ റോഡ്, സ്റ്റേഡിയം ജംഗ്ഷന്‍ എന്നിവടങ്ങളില്‍ വെള്ളം കയറി. ശക്തമായ കാറ്റില്‍ കല്ലുത്താന്‍ കടവില്‍ തെങ്ങ് ഇലക്ട്രിക് പോസ്റ്റിലേക്ക് വീണുണ്ടായ അപകടത്തില്‍ കാല്‍നട യാത്രക്കാരന് പരിക്കേറ്റു. മാനാഞ്ചിറയില്‍ മരക്കൊമ്പ് പൊട്ടി വീണ് റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ന്നു. ഗതാഗതം തടസപ്പെട്ടു. ബീച്ച് അഗ്‌നിശമന സേന സ്ഥലത്തെത്തി മരക്കൊമ്പ് മുറിച്ച്മാറ്റി. താമരശ്ശേരി ചുരത്തില്‍ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി ചുരത്തിന്റെ ആറാം വളവിലാണ് മരം കടപുഴകി വീണത്. പി.എം. താജ് റോഡില്‍ മരം കടപുഴ കിവീണ് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു. ഇതുവഴി പോവുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. രാത്രി ഏഴരയോടെയാണ് അപകടം. ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

sameeksha-malabarinews

കോഴിക്കോട് ജില്ലയില്‍ മലയോര മേഖലയിലടക്കം കനത്ത മഴ തുടരുകയാണ്. മഴക്കെടുതി നേരിടാന്‍ കളക്ടറേറ്റിലും വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തന സജ്ജമായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!