വിമാനത്തില്‍ കേരളത്തിലെത്തി മോഷണം; ലക്ഷ്വറി കള്ളന്‍ പിടിയില്‍

തിരുവനന്തപുരം ആന്ധ്രപ്രദേശില്‍ നിന്ന് തിരുവനന്തപുരത്ത് വിമാന മാര്‍ഗമെത്തി മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ആന്ധ്രയിലെ ഖമ്മം സ്വദേശിയായ ഉമ പ്രസാദാണ് പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് ഉമ പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മേയ് 28-നാണ് ഉമ പ്രസാദ് ആദ്യം തിരുവനന്തപുരത്ത് എത്തിയത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിച്ച് തിരിച്ച് ആന്ധ്രയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. ജൂണ്‍ രണ്ടിന് വീണ്ടും യുവാവ് തലസ്ഥാന ജില്ലയിലെത്തി. സ്ഥല സന്ദര്‍ശനം തന്നെയായിരുന്നു രണ്ടാം തവണയും ഉമയുടെ ലക്ഷ്യം. എന്നാല്‍ ജൂണ്‍ ആറാം തീയതി തിരുവനന്തപുരത്തെത്തിയ യുവാവ് മൂന്ന് മോഷം നടത്തി. ഫോര്‍ട്ട്, പേട്ട പൊലീസ് സ്റ്റേഷന്‍ പരിധികളിലായിരുന്നു മോഷണം. വിവിധ വീടുകളില്‍ നിന്നായി ആറ് ലക്ഷത്തോളം വിലമതിക്കുന്ന വജ്രവും സ്വര്‍ണവുമാണ് മോഷ്ടിച്ചത്. ജൂലൈ ഒന്നിനാണ് ഉമ പ്രസാദ് ആന്ധ്രയിലേക്ക് പിന്നീട് മടങ്ങി പോയത്.

സംഭവത്തില്‍ പരാതി ലഭിച്ചതോടെ സിസിടി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത് ഉമ പ്രസാദ് സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറിലേക്കെത്താന്‍ പൊലീസിനെ സഹായിക്കുകയായിരുന്നു. പ്രതി താമസിച്ചിരുന്ന ഹോട്ടല്‍ കണ്ടെത്തിയതോടെ പേരും മേല്‍വിലാസവുമെല്ലാം പൊലീസിന് ലഭിച്ചതാണ് വഴിത്തിരിവായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വീണ്ടും കേരളത്തിലേക്ക് എത്താനൊരുങ്ങുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ജൂലൈ അഞ്ചാം തീയതി തിരുവനന്തപുരത്തേക്കുള്ള വിമാനടിക്കറ്റും ഉമ പ്രസാദ് ബുക്ക് ചെയ്തിരുന്നു ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിലിറങ്ങിയ ഉമ പ്രസാദിനെ പൊലീസ് പിടികൂടുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top