മറ്റുള്ളവരുടെ ഇമോഷന്‍ വച്ച് കളിക്കരുത്; ഡിലീറ്റ് ചെയ്ത വിഡിയോയുടെ പേരില്‍ ദുല്‍ഖര്‍ സല്‍മാന് വിമര്‍ശനം

മലയാള നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളൊക്കെ പ്രേക്ഷക ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ദുല്‍ഖര്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ഉറങ്ങിയിട്ട് ഏറെ നാളുകളായെന്നും ഒന്നും പഴയതുപോലെ അല്ലെന്നുമായിരുന്നു ദുല്‍ഖര്‍ വിഡിയോയിലൂടെ പറയുന്നത്. വീഡിയോ പങ്കുവച്ച് അതിവേഗം തന്നെ നടന്‍ വീഡിയോ ഡിലീറ്റ് ചെയ്തു. ദുല്‍ഖറിന് എന്തുപറ്റി, എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്ത് ഡിലീറ്റ് ചെയ്തത് എന്നൊക്കെയായി ആരാധകരുടെ ചര്‍ച്ചകള്‍. ദുല്‍ഖര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും പല ചാനലുകളിലൂടെയും വീഡിയോയും സ്‌ക്രീന്‍ഷോട്ടുകളും പ്രചരിച്ചു.

ഇപ്പോഴിതാ ദുല്‍ഖറിന്റെ പുതിയ പോസ്റ്റിലൂടെ സംഗതി പരസ്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒരു മൊബൈല്‍ പരസ്യത്തിന്റെ ഭാഗമായുള്ള പ്രമോഷനുവേണ്ടിയായിരുന്നു ആ വിഡിയോ ചിത്രീകരിച്ചത്. മൊബൈലിന്റെ പരസ്യവും ദുല്‍ഖര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ”ഈ മൊബൈല്‍ എന്നില്‍ ചെലുത്തിയ മാന്ത്രിക ശക്തി ഞാന്‍ വിചാരിച്ചതിലും ശക്തമാണ്. മെഡിറ്റേഷന്‍ ചെയ്തിട്ട് പോലും ഇതിന്റെ വശീകരണത്തില്‍ നിന്ന് എനിക്ക് രക്ഷപെടാന്‍ കഴിയുന്നില്ല.” എന്ന കുറിപ്പോടെ നടന്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

പുതിയ വീഡിയോ വന്നതോടെ ദുല്‍ഖറിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലായി ആരാധകര്‍. അതേസമയം നടനെ വിമര്‍ശിച്ചുള്ള കമന്റുകളും വീഡിയോക്ക് താഴെ നിറയുന്നുണ്ട്.
നിങ്ങളെ സ്‌നേഹിക്കുന്ന ആളുകളുടെ ഇമോഷന്‍സ് വച്ച് കളിക്കരുത്. മാനസികാരോഗ്യം ഒരിക്കലും തമാശയല്ല. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ആളുകളെയൊക്കെ ഇത് ട്രിഗര്‍ ചെയ്യും. നിങ്ങളില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല എന്നൊക്കെയാണ് കമന്റുകള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top