താനൂര്‍:കനത്ത കാറ്റിലും മഴയിലും വീട്ടുമുറ്റത്തെ മരം കടപുഴകി വീണു
താനൂര്‍ പൊലീസ് സ്റ്റേഷന് സമീപം കാവ് റോഡില്‍ ബീരാങ്കാന്റകത്ത് സഫിയയയുടെ ഓട് മേഞ്ഞ വീടാണ് മരം വീണ് ഭാഗികമായി തകര്‍ന്നത്. ഓടും ഫര്‍ണിച്ചറും ഉള്‍പ്പെടെ വീട്ടിനകത്തുണ്ടായിരുന്ന ഒട്ടേറെ സാധനത്തള്‍ക്ക് കേടുപാടു പറ്റി. പേരമകന്‍ സാബിയുടെ തോളെല്ലിന് നിസാര പരിക്കുമേറ്റു. ജനപ്രതിനിധികളും റവന്യു അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.
താനൂര്‍ ശോഭപറമ്പ് തെക്ക് ഭാഗം താമസിക്കുന്ന കിടങ്ങത്ത് സുരേഷ് സത്യന്റെ വീടിനു മുകളില്‍ തെങ്ങ്മുറിഞ്ഞ് വീണു. വീടിന് തകരാര്‍സംഭവിച്ചു. 75000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊന്നാട്ടില്‍ കൗസല്യയുടെ പറമ്പിലെ തെങ്ങ് മുറിഞ്ഞ് വൈദ്യുത ലൈനിന് മുകളിലൂടെയാണ് സുരേഷ് സത്യന്റെ വീടിന് മുകളില്‍ വീണത്. രാത്രിയായതിനാല്‍ ഇത് വഴിയുള്ള റോഡില്‍ വാഹനയാത്രക്കാരോ കാല്‍നടയാത്രക്കാരോ ഇല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
താനൂര്‍ മൂലക്കല്‍ പാലക്കുറ്റി പാലത്തിന് സമീപം തൈവളപ്പില്‍ ഇനാസിന്റെ വീട് മരം വീണ് ഭാഗികമായി തകര്‍ന്നു. മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു.




