ഹെൽത്തി കേരള ഫീൽഡ് ക്യാംപയിന് ചൊവ്വാഴ്ച തുടക്കമാവും

മലപ്പുറം : ആയുഷ് വകുപ്പ്, നാഷനൽ ആയുഷ് മിഷൻ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഹെൽത്തി കേരള ഫീൽഡ് ക്യാംപയിന് ഫെബ്രുവരി 10 ന് (ചൊവ്വ) തുടക്കമാവും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചൊവ്വ വൈകീട്ട് മൂന്നിന് കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി.അബ്ദുറഹിമാൻ സിവിൽ സ്റ്റേഷൻ പരിസരത്തു നിർവഹിക്കും. ജില്ലാ കളക്ടർ വി.ആർ. വിനോദ് മുഖ്യാതിഥിയാവും. പി.ഉബൈദുള്ള എം.എൽ.എ. അധ്യക്ഷത വഹിക്കും. ക്യാംപയിന്റെ ഭാഗമായുള്ള ഹെൽത്തി എക്സ്പോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജിയും ഫുഡ് എക്സ്പോ മലപ്പുറം നഗരസഭ ചെയർ പേഴ്സൺ അഡ്വ. റിനിഷയും ഉദ്ഘാടനം ചെയ്യും.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.ടി.കെ.ജയന്തി, ഡി.പി.എം. ഡോ.ടി.എൻ. അനൂപ്, ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം.) ഡോ. റോയ് ജോസഫ്, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഇൻ ചാർജ് ഡോ.എം. മുബഷിറ, കോട്ടക്കൽ ജി.എ.ആർ.ഐ.എം. സൂപ്രണ്ട് ഡോ. ബിനു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ആയുഷ് മിഷൻ ഡി.പി.എം. ഡോ.സിമി മുരളി സ്വാഗതവും ഐ. എസ്.എം. ജില്ലാ മെഡിക്കൽ ഓഫീസ് സീനിയർ സൂപ്രണ്ട് എ.കെ. അഷ്റഫ് നന്ദിയും പറയും.

‘ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽ നെസ്’ ക്യാംപയിന്റെ തുടർച്ചയായാണ് ഹെൽത്തി കേരള ഫീൽഡ് ക്യാംപയിൻ നടക്കുന്നത്. ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി ഫെബ്രുവരി 10 ന് (ചൊവ്വ) രാവിലെ ഏഴു മുതൽ എട്ടു വരെ കോട്ടക്കുന്ന് മൈതാനത്ത് യോഗ പ്രദർശനം നടക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഈറ്റ് വെൽ, ആക്ട് വെൽ, സ്ലീപ് വെൽ, കെയർ വെൽ എന്നീ സന്ദേശങ്ങൾ ഉൾപ്പെടുത്തി ഐ.എസ്.എം. ഹോമിയോ ജീവനക്കാരും വി.പി.എസ്.വി. കോളെജ് വിദ്യാർഥികളും നടത്തുന്ന ആരോഗ്യ റാലി മലപ്പുറം ടൗണിലും സിവിൽ സ്റ്റേഷനകത്തും നടക്കും. പൊതു ജനങ്ങൾക്കും രോഗികൾക്കും ഹെൽത്ത് ചെക്കപ്പും ഹെൽത്ത് കാർഡ് വിതരണവും നടക്കും. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലും ക്യാംപയിൻ നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top