ഒന്നാമത് നവജീവൻ പരപ്പനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ പ്രശസ്ത നോവലിസ്റ്റ് എസ് ഹരീഷ് ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി: ഒന്നാമത് നവജീവൻ പരപ്പനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ പ്രശസ്ത നോവലിസ്റ്റ് എസ് ഹരീഷ് ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡൻ്റ് വിനോദ് തള്ളശ്ശേരി സ്വാഗതം പറഞ്ഞു. പരപ്പനങ്ങാടി നഗരസഭ ചെയർ പേഴ്സൺ സുബൈദ ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ വായനശാല സെക്രട്ടറി മനീഷ് കെ.പി നന്ദി പറഞ്ഞു.

ചടങ്ങിൽ ചലച്ചിത്ര താരവും നാടക നടനുമായ കുമാർ സുനിൽ , സംസ്ഥാന ലൈബ്രറി കൗൺസിൽ വായനോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ഡോ. ആർദ്ര, വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ച റിട്ട. കമ്മാൻഡൻ്റ് ശശീന്ദ്രൻ എം. എന്നിവരെ ആദരിച്ചു.

കൗൺസിലർമാരായ ഉണ്ണികൃഷ്ണൻ കേലച്ചൻ കണ്ടി, ജംഷീർ മാപ്പൂട്ടിൽ, കേരള ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം എ.ശിവദാസൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top