HIGHLIGHTS : Health Benefits of Raisins
ഉണക്കമുന്തിരിയില്‍ ധാരാളം നാരുകളും, വിറ്റാമിനുകള്‍,ധാതുക്കള്‍,പോളിഫെനോള്‍സ്, ആന്തോസയാനിനുകള്‍, തുടങ്ങിയ ബയോ ആക്ടീവ് സംയുക്തങ്ങളുമുണ്ട്. ഉണക്കമുന്തിരി പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കും.
ദൈനംദിന ഭക്ഷണത്തില്‍ ഉണക്കമുന്തിരി ഉള്‍പ്പെടുത്തുന്നത് വഴി ശരീരത്തിലേക്ക് ആവശ്യമുള്ള നാരുകള്‍ ലഭിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യാം. 60% പഞ്ചസാര അടങ്ങിയിട്ടുള്ള ഉണക്കമുന്തിരിയില്‍ നാരുകളും പോഷകങ്ങളും ഉള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് വളരെ നല്ലതാണ്. ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് വഴി പൊട്ടാസ്യവും,ഡയറ്ററി ഫൈബറും ശരീരത്തിലേക്ക് എത്തുന്നു. ഇത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഉണക്കമുന്തിരിയുടെ ആന്റിമൈക്രോബയല്‍ പ്രവര്‍ത്തനം,പല്ലുകളോട് ഒട്ടിപ്പിടിക്കല്‍ എന്നിവ ദന്താരോഗ്യം മികച്ചതാക്കുന്നു. കൂടാതെ ഉണക്കമുന്തിരി കുടലിലെ ബാക്ടീരിയകളുടെ ബാലന്‍സ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഉണക്കമുന്തിരി നാരുകളുടെ നല്ല ഉറവിടമാണ്, ഇത് ദഹനത്തെ സഹായിക്കുകയും വയറിലെ പ്രശ്‌നങ്ങള്‍ കുറക്കുകയും ചെയ്യുന്നു.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു