HIGHLIGHTS : Cloudburst in Himachal Pradesh; 7 dead
ഹിമാചല്‍ പ്രദേശിലെ സോളാന്‍ ജില്ലയില്‍ മേഘവിസ്‌ഫോടനം. ഇവിടെ ഏഴുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതെസമയം മഴയിലും ഉരുള്‍പ്പെട്ടലിലും വീടുകളും ഗോശാലകളും ഒലിച്ചുപോയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മേഘവിസ്‌ഫോടനത്തില്‍ നിരധി പേരെ കാണാതായിട്ടുണ്ട്. ആറോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.


സംഭവത്തില്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു അനുശോചനം രേഖപ്പെടുത്തി. ദുരിത ബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദേഹം പറഞ്ഞു.
55 മണിക്കൂറോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ മാണ്ഡി, സിര്‍മൗര്‍, ഷിംല, ഹാമിര്‍പൂര്‍, ബിലാസ്പൂര്‍, സോളന്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മരങ്ങള്‍ വീണും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പത്തോളം വാഹനങ്ങളെങ്കിലും തകര്‍ന്നു. പല വീടുകളിലും വൈദ്യുതിയും വെള്ളവുമില്ലെന്നാണ് റിപ്പോര്‍ട്ട്.
ഷിംലയിലെ സമ്മര്‍ ഹില്‍ പ്രദേശത്തെ ഒരു ക്ഷേത്രം മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്നു.അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രണ്ട് കുട്ടികളെ പുറത്തെടുത്തു.നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു