HIGHLIGHTS : Health Awareness Campaign: Hygiene Week in Health Institutions

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ ജാഗ്രത കാമ്പയിനിലൂടെ പൊതുജന പങ്കാളിത്തത്തോടെ പരിസര ശുചീകരണം ഉറപ്പാക്കി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കി വരുന്നു. പ്രതിദിനം പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് ഈ ക്യാമ്പയിനിന്റെ മുദ്രാവാക്യം. മഴ തുടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തില്‍ എലിപ്പനിയ്‌ക്കെതിരെ ‘മൃത്യുഞ്ജയം’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു. കൊതുകുജന്യ രോഗങ്ങള്‍ എലിപ്പനി തുടങ്ങിയവ പടര്‍ന്നു പിടിക്കാതെ ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. കൊതുകുജന്യ രോഗങ്ങള്‍, എലിപ്പനി തുടങ്ങിയവ പടര്‍ന്നു പിടിക്കാതെ ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ട്.
മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തങ്ങള്‍ കൂടാതെ കുടിവെള്ള ശുചിത്വവും ഈ സമയത്ത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. വയറിളക്ക രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണവും നടത്തേണ്ടതാണ്. അതുപോലെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും ജാഗ്രത പാലിക്കണം. കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഈ സമയം വളരെ പ്രധാനമാണ്. നല്ല ആരോഗ്യ ശീലങ്ങള്‍ പാലിക്കാന്‍ മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കണം. വാര്‍ഡ് തല സമിതികള്‍, ആരോഗ്യജാഗ്രത പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, യുവജനങ്ങള്‍ തുടങ്ങി എല്ലാവരും ഒരുപോലെ ഈ ശുചീകരണ പ്രവര്‍ത്തങ്ങളുടെ ഭാഗമാകാന്‍ ശ്രമിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
