HIGHLIGHTS : 'He had a heart attack a few days ago and underwent angioplasty'; Sushmita Sen
ദില്ലി: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹൃദയാഘാതം വന്ന കാര്യം വെളിപ്പെടുത്തി നടി സുസ്മിത സെന്‍. തന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് 47 കാരിയായ നടി തന്റെ ആരോഗ്യ വിവരം ലോകത്തെ അറിയിച്ചത്.
പിതാവ് സുബീര്‍ സെന്നിനൊപ്പമുള്ള ചിത്രവും സുസ്മിത സെന്‍ പങ്കുവെച്ചിട്ടുണ്ട്. ‘സന്തുഷ്ടിയോടെയും ധൈര്യത്തോടെയും നിന്റെ ഹൃദയത്തെ സൂക്ഷിക്കുക, ആവശ്യമുള്ള ഘട്ടത്തില്‍ അത് ഉപകരിക്കും’ എന്ന പിതാവിന്റെ വാക്കുകളും താരം കുറിച്ചിട്ടുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റ് ഇട്ടു. ഏറ്റവും പ്രധാനമായി തോന്നിയത്, ‘എനിക്ക് വലിയ ഹൃദയമുണ്ട്’ എന്ന് എന്റെ കാര്‍ഡിയോളജിസ്റ്റ് വീണ്ടും സ്ഥിരീകരിച്ചുവെന്നതാണ്. സമയോചിതമായി എനിക്ക് സഹായം ചെയ്ത നന്ദി പറയേണ്ട കുറേപ്പേരുണ്ട്. മറ്റൊരു പോസ്റ്റില്‍ അവരെ ഓര്‍ക്കും. ഈ പോസ്റ്റ് നിങ്ങളെ (എന്റെ അഭ്യുദയകാംക്ഷികളെയും പ്രിയപ്പെട്ടവരെയും) അറിയിക്കാന്‍ വേണ്ടി മാത്രമാണ്.എല്ലാം ശരിയാണ്, വീണ്ടും പുതിയ ജീവിതത്തിന് ഞാന്‍ റെഡിയാണ്’ – സുസ്മിത ഇന്‍സ്റ്റ പോസ്റ്റില്‍ പറയുന്നു.
ബിവി നമ്പര്‍ 1, ഡൂ നോട്ട് ഡിസ്റ്റര്‍ബ്, മെയ് ഹൂ നാ, മൈനേ പ്യാര്‍ ക്യൂന്‍ കിയ, തുംകോ നാ ഭൂല്‍ പായേംഗേ, നോ പ്രോബ്ലം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് സുസ്മിത. ഇന്റര്‍നാഷണല്‍ എമ്മി നോമിനേറ്റഡ് സീരീസായ ആര്യയിലൂടെ അഭിനയ രംഗത്ത് തിരിച്ചെത്തിയ ഇവര്‍ ഈ പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.
View this post on Instagram
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു