Section

malabari-logo-mobile

ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി; പിടിയിലായത് തിരൂര്‍ സ്വദേശി

HIGHLIGHTS : Massive drug bust at Shornur railway station; Hashish and cannabis seized

പാലക്കാട്: ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി. 1 കിലോ ഹാഷിഷ് ഓയിലും നാല് കിലോ കഞ്ചാവുമായി മലപ്പുറം തിരൂര്‍ കന്‍മനം സ്വദേശി മുസ്തഫയാണ് പിടിയിലായത്.

ആര്‍പിഎഫും, എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടിയത്. ആറാം നന്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നാണ്   മുസ്തഫയെ പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്ന് 1 കിലോ ഹാഷിഷ് ഓയിലും, 4 കിലോ കഞ്ചാവുമാണ് പിടികൂടിയത്.

sameeksha-malabarinews

വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സിലാണ് ഇയാളെത്തിയത്. പിടികൂടിയ ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ 1 കോടിയോളം രൂപ വില വരും. ആന്ധ്രയില്‍ നിന്ന് തിരൂരിലേക്ക് ഹാഷിഷ് ഓയിലും കഞ്ചാവും കടത്താനായിരിന്നു ശ്രമം.

പാലക്കാട് ആര്‍പിഎഫ് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ ജിതിന്‍ ബി രാജിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത പരിശോധന നടത്തിയത്. ട്രെയിന്‍ മാര്‍ഗ്ഗം ലഹരി കടത്ത് വ്യാപകമാവുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് തീരുമാനം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!