Section

malabari-logo-mobile

ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ വിളവെടുപ്പ് നടത്തി

HIGHLIGHTS : Harvesting was carried out under the popular fish farming scheme

താനൂര്‍: മൂലക്കല്‍ ദയാപുരത്തെ മത്സ്യകര്‍ഷകനായ പള്ളിക്കലകത്ത് സക്കീറിന്റെ ഉടമസ്ഥതയിലുള്ള കുളത്തിലാണ് മത്സ്യ വിളവെടുപ്പ് നടത്തി. ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെയും താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത സഹായത്തോടെയാണ് മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നത്.

ആസാം വാള, തിലാപ്പിയ, രോഹു, കട്‌ല തുടങ്ങിയ ഇനം മത്സ്യങ്ങളെയാണ് വിളവെടുപ്പ് നടത്തിയത്.

sameeksha-malabarinews

താനാളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഷബ്‌ന ആഷിക് ആദ്യ വില്പന നടത്തി. ഫിഷറീസ് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ഒ.പി സുരഭില സന്നിഹിതയായി. നാട്ടുകാരായ രായിന്‍കുട്ടി, മുസ്തഫ, ആഷിക് തുടങ്ങിയവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!