ലഖ്‌നൗ :ഹാത്രസില്‍ കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയും കേസിലെ ഒന്നാം പ്രതിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന പുതിയ വാദവുമായി യുപി പോലീസ്. മാരകമായി ആക്രമിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടിയെ അതേ കേസില്‍ പെട്ട പ്രധാന പ്രതിയായ സന്ദീപ് സിങ്ങ് വിളിച്ചിരുന്നുവെന്നാണ് പോലീസിന്റെ പുതിയ കണ്ടെത്തല്‍. ദേശീയ മാധ്യമായ ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
2019 ഒക്ടോബര്‍ 13 മുതല്‍ പെണ്‍കുട്ടിയുടെ സഹോദരന്റെ പേരിലുള്ള നമ്പറില്‍ നിന്നും പ്രതിയായ സന്ദീപ് സിങ്ങിന്റെ ഫോണിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിരുന്നുവെന്നാണ് യുപി പോലീസ് പറയുന്നത്.. പെണ്‍കുട്ടിയുടെ ഗ്രാമമായ ബൂള്‍ഗരിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ചന്ദപ മേഖലയിലെ സെല്‍ ടവര്‍ പരിധിയില്‍ നിന്നാണ് മിക്ക കോളുകളും വിളിച്ചതെന്നാണ് പോലീസ് പറയുന്നത്.. രണ്ട് ഫോണുകളില്‍ നിന്നുമായി 104 തവണ വിളിച്ചവെന്ന് തങ്ങള്‍ കണ്ടെത്തിയതായി അന്വേഷണസംഘം പറയുന്നു.
കഴിഞ്ഞ മാസം 14നാണ് 21 പെണ്‍കുട്ടി വയലില്‍ ജോലി ചെയ്യുന്നതിനിടെ പ്രതികള്‍ അടുത്തുളള വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി അക്രമിച്ച സംഭവം ഉണ്ടായതത്. ക്രൂരമായ പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായത്. കഴുത്തിലെ എല്ലുകളും, സുഷ്‌മനാ നാഡികളിലും തകര്‍ന്ന നിലയിലായിരുന്നു. നാവ് മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്‌തിരുന്നു.
അലീഗഡ് ആശുപത്രിയിലും, പിന്നീട് ദില്ലിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ച പെണ്‍കുട്ടി സെപ്‌റ്റംബര്‍ 29ന് മരണത്തിന് കീഴടങ്ങി. വടക്കേ ഇന്ത്യയില്‍ ദളിതര്‍ക്ക് നേരയുണ്ടാകുന്ന പീഡനങ്ങളോട് കാണിക്കുന്ന പൊതുസമീപനം പോലീസ് ഇക്കാര്യത്തിലും കൈക്കൊണ്ടു.
തെളിവുകള്‍ ശേഖരിക്കുന്നതിന് പോലും അലംബാവം കാണിച്ചുവെന്ന പരാതി നിലനില്‍ക്കെ പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ തൊട്ടടുത്ത വയലില്‍ സംസ്‌ക്കരിച്ചു. ഇതോടെ സാമഹ്യമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുകയും തൊട്ടടുത്ത ദിവസങ്ങളില്‍ രാജ്യമാകെ പ്രതിഷേധം കനക്കുകയും ചെയ്‌തു. ദേശീയപാര്‍ട്ടികളുടെ നേതാക്കളടക്കം നിരവധി പേരെത്തി പെണ്‍കുട്ടിയുടെ കുടുംബത്തിന് പിന്തുണ വാഗ്‌ദാനം ചെയ്‌തു.
ഇതോടെ കടുത്ത പ്രതിരോധത്തിലായ യുപി പോലീസ്‌് ഇപ്പോള്‍ പുതിയ വാദുവുമായി രംഗത്തെത്തിയിരിക്കുകയാണ്.




