താനൂരിലെ യൂവാവിന്റെ കൊലപാതകം: പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരപരിക്ക്

താനൂർ: കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബേപ്പൂർ സ്വദേശി വൈശാഖിന്റെ (27) പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരപരിക്ക്.

തൈറോയ്ഡ് ഗ്ലാൻഡ് തകർന്ന നിലയിലും, ശ്വാസനാളം പൊട്ടിയും, തൊണ്ടക്കുഴി നുറുങ്ങിയും അന്നനാളം കീറിയ നിലയിലുമാണ്. അകത്ത് ഗുരുതരപരിക്ക് ആണെങ്കിലും ശരീരത്തിന് പുറത്ത് അടയാളമൊന്നും കാഴ്ച്ചയിൽ ഇല്ല.

വൈശാഖിന്റെ മൃതദേഹം കണ്ടെത്തിയ കുളത്തിനോട് ചേർന്നുള്ള താനൂർ പി.വി.എസ് തിയേറ്ററുമായി ബന്ധപ്പെട്ട് അവിടെയെത്തിയ പതിനാലോളം പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചതിന് ശേഷം മാത്രമേ പ്രതിയുടെ അറസ്റ്റ് ഉണ്ടാവുകയൊള്ളൂ എന്നാണ് പൊലീസ് പറയുന്നത്. തിയേറ്ററിലും പരിസരങ്ങളിലുമായി സംഭവ ദിവസങ്ങളിൽ എത്തിയ എല്ലാവരുടെയും മൊഴിയെടുക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ നിരീക്ഷിക്കുന്നതായി താനൂർ സി.ഐ പി പ്രമോദ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top