കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടര മണിയോടെ ഷാര്‍ജയില്‍ നിന്നെത്തിയ വിമാനത്തില്‍ വന്ന രണ്ട് യാത്രികരില്‍ നിന്നാണ് ഒരു കോടി രൂപ വില വരുന്ന സ്വര്‍ണ്ണ മിശ്രിതം പിടികൂടിയത്.
സ്വര്‍ണ്ണം കടത്തിയ തലശ്ശേരി സ്വദേശിനി ജസീലയില്‍ നിന്നും 1.64 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണ മിശ്രിതം കണ്ടെത്തിയത്. മറ്റൊരു യാത്രികനായ കൊടുവള്ളി സ്വദേശി അസീബില്‍ നിന്നും സ്വര്‍ണ്ണമിശ്രിതം പിടികൂടിയിട്ടുണ്ട്.
ഇവരുടെ അടവസ്‌ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഗ്രീന്‍ ചാനലിലൂടെയാണ് ഇവര്‍ പുറത്ത് കടക്കാന്‍ ശ്രമിച്ചത്.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് രംഗത്തെത്തിയത്. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്‌്.




