ഹര്‍ത്താല്‍; കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞു;ഗീതാനന്ദന്‍ കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ ഹൈക്കോടതി പരിസരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹങ്ങള്‍ തടഞ്ഞു. ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുകയാണ്.

ഹൈക്കോടതി പരിസരത്ത് വാഹനങ്ങള്‍ തടഞ്ഞ ഗീതാനന്ദന്‍ അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗീതാനന്ദന്‍ ഉള്‍പ്പെടെ 25 പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മൂന്ന് വനിതകള്‍ കരുതല്‍ തടങ്കലിലാണെന്നും പോലീസ് അറിയിച്ചു.

പലയിടങ്ങളിലും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മിക്ക ജില്ലകളിലും ജനജീവിതം സാധരണ നിലയിലാണ്.

Share news
error: Content is protected !!
Scroll to Top