പരപ്പനങ്ങാടി മുന്‍സിപ്പല്‍ മുസ്ലിംയൂത്ത് ലീഗ് സമ്മേളനം നാളെ ആരംഭിക്കും

പരപ്പനങ്ങാടി:നാലുദിവസങ്ങളിലായി നടക്കുന്ന മുന്‍സിപ്പല്‍ മുസ്ലിംയൂത്ത്  ലീഗ് സമ്മേളനം ചൊവ്വാഴ്ച
ആരംഭിക്കുമെന്ന് സ്വാഗതസ൦ഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സഹിഷ്ണുതയുടെ വീണ്ടെടുപ്പിന് സമര്‍പ്പിത യുവത്വം എന്ന പ്രമേയത്തില്‍ മില്ലത്ത്സ്ക്വയറിലാണ് (ടോള്‍ത്ത്ബൂത്ത് പരിസരം) സമ്മേളനം നടക്കുന്നത്.

പത്തിനുള്ള ഉദ്ഘാടനം വൈകീട്ട് നാലിന് മുസ്ലിംലീഗ് ദേശീയ സിക്രട്ടറി അബ്ദുസമദ് സമദാനി നിര്‍വഹിക്കുന്നതാണ്.മുസ്ലിംലീഗ്  യൂത്ത് ലീഗ് സംസ്ഥാന,ജില്ലാ നേതാക്കള്‍ പ്രസംഗിക്കും വൈകീട്ട് ഏഴിന്സമീര്‍ ബിന്‍സി,ഇമാം മജ്ബൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ സൂഫി സംഗീത സന്ധ്യയും അരങ്ങേറും. പതിനോന്നിന് വിദ്യാര്‍ഥി ഏകത സമ്മേളനം എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് മിസ്‌ഹബ് കീഴറിയൂര്‍ഉദ്ഘാടനംചെയ്യും പ്രമേയ പ്രഭാഷണവും നടക്കും ഉദ്ഘാടനം ജില്ലാമുസ്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ നിര്‍വഹിക്കും 12ന് യുവതി സംഗമവും ബഹുജന സംഗമവും യഥാക്രമം റജ്മ റഫ്സീനയും സയ്യിദ് ഫൈസല്‍ ബാഫഖിതങ്ങളുംഉദ്ഘാടനംചെയ്യുന്നതാണ്.13നുള്ള സമാപന പൊതുസമ്മേളനം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പികെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനംചെയ്യും.ദേശീയ സിക്രട്ടറി ഇ.ടി.മുഹമ്മദ്ബഷീര്‍ എം.പി.തമിഴ്‌നാട്‌ എം.എല്‍.എ അബൂബക്കര്‍,കേരള എം.എല്‍.എ മാരായ പി.കെ.അബ്ദുറബ്ബ്,മഞ്ഞളാം കുഴി അലി.പാറക്കല്‍ അബ്ദുള്ള, മുസ്ലിംലീഗ് യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളും സംസാരിക്കും.
.

സി.അബ്ദുറഹിമാന്‍കുട്ടി, അഡ്വ:കെ.കെ.സൈതലവി, പി അലിഅക്ബാര്‍,നവാസ് ചിറമംഗലം,അസീസ്‌ഉള്ളണ൦,എം.നിഷാദ് ,പി.പി.ഷാഹുല്‍ഹമീദ്, ടി ആർ റസാഖ്, കെ സി കോയ, സലീം കുന്നുമ്മൽ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Share news
error: Content is protected !!
Scroll to Top