Section

malabari-logo-mobile

ഹര്‍ത്താല്‍ അക്രമം;മലപ്പുറം എസ് പിയെ വിമര്‍ശിച്ച് പോസ്റ്റിട്ട യുവ അഭിഭാഷകനെതിരെ കേസ്

HIGHLIGHTS : കോഴിക്കോട്: മലപ്പുറം എസ്പി ദബേഷ് കുമാര്‍ ബഹ്‌റയെ സമൂഹമാധ്യമത്തിലൂടെ രൂക്ഷമായി വിമര്‍ശിച്ച് വീഡിയോ പോസ്റ്റ് ചെയ്ത അഭിഭാഷകനെതിരെ കേസെടുത്തു. കഴിഞ്ഞദി...

കോഴിക്കോട്: മലപ്പുറം എസ്പി ദബേഷ് കുമാര്‍ ബഹ്‌റയെ സമൂഹമാധ്യമത്തിലൂടെ രൂക്ഷമായി വിമര്‍ശിച്ച് വീഡിയോ പോസ്റ്റ് ചെയ്ത അഭിഭാഷകനെതിരെ കേസെടുത്തു. കഴിഞ്ഞദിവസം വാട്‌സപ്പിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകമായ അക്രമം നടന്ന സാഹചര്യത്തില്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനം പാടെ തകര്‍ന്നുവെന്ന് ആരോപിച്ച് മലപ്പുറം ജില്ലാ പോലീസ് ചീഫിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനാണ് കോഴിക്കോട് ബാറിലെ അഭിഭാഷകനായ എന്‍.വി.പി റഫീഖിനെതിരെ കേസെടുത്തത്. റഫീഖ് പരപ്പനങ്ങാടി സ്വദേശിയാണ്.

മലപ്പുറം എസ്പിയെ പരട്ട എന്ന പാരാമര്‍ശം ഉള്‍പ്പടെ നടത്തിയ അഭിഭാഷകന്റെ സെല്‍ഫി  വീഡിയോ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഉള്‍പ്പെടയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നുമാണ് നടപടിയെന്ന് കോഴിക്കോട് ടൗണ്‍ പോലീസ് വ്യക്തമാക്കി.

sameeksha-malabarinews

സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് ഐ പി സി 504 വകുപ്പ് പ്രകാരവും ശല്യമുണ്ടാക്കുന്ന തരത്തില്‍ സന്ദേശ പ്രചരണത്തിന് കേരള പോലീസ് ആക്ട് 120(ഒ)വകുപ്പ് പ്രകാരവുമാണ് റഫീഖിനെതിരെ കേസെടുത്തിരിക്കുന്നത്. റഫീഖ് പോസ്റ്റ് ചെയ്ത ഈ വീഡിയോ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നേരത്തെ വാര്‍ത്തയാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!