Section

malabari-logo-mobile

ഇരുപത് മിനിറ്റ് പ്രൈവറ്റ് ലൈവില്‍ വന്ന് പാടാം; കോവിഡ് ചാരിറ്റിക്ക് ആഹ്വാനം ചെയ്ത് ഹരീഷ് ശിവരാമകൃഷ്ണന്‍

HIGHLIGHTS : Come and sing live for twenty minutes; Harish Sivaramakrishnan calls on Covid Charity

കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ച് പ്രശസ്ത പിന്നണി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഹരീഷ് സഹായം തേടിയത്. 25,000 രൂപയ്ക്ക് മുകളില്‍ ഇഷ്ടമുള്ള വ്യക്തിക്ക് അവര്‍ക്കു ആവശ്യമുള്ള കൊവിഡ് ചാരിറ്റി ചെയ്താല്‍ അങ്ങനെ ചെയ്യുന്ന ആദ്യത്തെ പത്തുപേര്‍ക്ക് 20 മിനിറ്റ് പ്രൈവറ്റ് ലൈവ് പാടാന്‍ വരാം എന്ന വാഗ്ദാനവും ഹരീഷ് നല്‍കുന്നുണ്ട്.

പ്രിയപ്പെട്ടവരേ, കോവിഡ് മൂലം ചികിത്സയ്ക്ക് പോലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് നമുക്കിടയിൽ -…

Posted by Harish Sivaramakrishnan on Friday, 23 April 2021

ഹരീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

sameeksha-malabarinews

പ്രിയപ്പെട്ടവരേ, കോവിഡ് മൂലം ചികിത്സയ്ക്ക് പോലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് നമുക്കിടയില്‍ കേരളത്തിന് അകത്തും പുറത്തും.

നമ്മളില്‍ ചിലര്‍ക്കെങ്കിലും നല്ല ഒരു തുക സഹായമായി നല്‍കാന്‍ ഉള്ള ശേഷി ഉണ്ടാവും. 25000 രൂപയില്‍ കൂടുതല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും കോവിഡ് ചാരിറ്റിക്കു സഹായം ചെയ്യാമോ?- അങ്ങനെ ചെയ്യുന്ന ആദ്യത്തെ പത്തു പേര്‍ക്ക്, നിങ്ങള്‍ക്ക് മാത്രം വേണ്ടി ഞാന്‍ ഒരു 20 മിനിറ്റ് വീതം പ്രൈവറ്റ് ലൈവ്‌ പാടാന്‍ വരാം, നിങ്ങള്‍ക്കു ഇഷ്ടം ഉള്ള പാട്ടുകള്‍. ഓരോരുത്തര്‍ക്കും വേറെ വേറെ.

ഒരു തെളിവും എനിക്ക് വേണ്ട, നിങ്ങളിലെ നന്മയെ എനിക്ക് വിശ്വാസം ആണു. ലക്ഷ്മി വേണുജിക്ക് ഒരു മെസ്സേജ് അയക്കൂ, ആദ്യത്തെ 10 പേരുമായി ലക്ഷ്മി കോര്‍ഡിനേറ്റ് ചെയ്യും.
ഒന്ന് ഷെയര്‍ ചെയ്യാമോ?

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!