Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 2,745 പേര്‍ക്ക് രോഗബാധ; 540 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : 2,634 through direct contact 86 people were infected without knowing the source 19,583 were treated for the disease A total of 35,871 people wer...

മലപ്പുറം: കോവിഡ് 19 വ്യാപനം ജില്ലയില്‍ അതി ശക്തമായി തുടരുന്നു. 2,745 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായ വര്‍ധനവാണ് ജില്ലയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധിതരാകുന്നവര്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. ഇത്തരത്തില്‍ 2,634 പേര്‍ക്കാണ് ശനിയാഴ്ച മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്. 86 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വൈറസ് ബാധിതരില്‍ അഞ്ച് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെയായി 645 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടത്.

അതേസമയം ഇന്ന് 540 പേര്‍ കൂടി ജില്ലയില്‍ രോഗവിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരുള്‍പ്പടെ ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 1,27,249 ആയി. ജില്ലയില്‍ നിലവില്‍ 35,871 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 19,583 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 390 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 239 പേരും 185 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയുന്നു.

sameeksha-malabarinews

കോവിഡ് വ്യാപനം വര്‍ധിക്കുമ്പോള്‍ സ്വയം സുരക്ഷ ഉറപ്പാക്കണം: ജില്ലാ കലക്ടര്‍

കോവിഡ് 19 വ്യാപനത്തിന്റെ രണ്ടാം തരംഗം ഗുരുതര ആരോഗ്യ വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. പൊതു ഇടപെടലുകളില്‍ ഏര്‍പ്പെടുന്നവര്‍ വൈറസ് ബാധക്കുള്ള സാഹചര്യങ്ങള്‍ തിരിച്ചറിയണം. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും രോഗ വ്യാപനം തടയാനുള്ള കര്‍മ്മ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ഇതിന് പൊതുജന പിന്തുണ അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് വൈറസ് ബാധയില്‍ നിന്ന് സ്വയം സുരക്ഷിതരാകാനുള്ള പോംവഴി. ഇക്കാര്യത്തില്‍ അനാസ്ഥ പാടില്ല. രോഗികളുടെ എണ്ണമുയരുമ്പോളും വന്‍തോതിലുള്ള രോഗവ്യാപനം തടയാനുള്ള നടപടികളാണ് ജില്ലയില്‍ സ്വീകരിച്ചിരിക്കുന്നത്. മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളേയും ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പിന്റെ നേത്വത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടുള്ള പ്രതിരോധ പദ്ധതികള്‍ നടന്നുവരികയാണ്. ഈ ഘട്ടത്തില്‍ ആശങ്കപ്പെടാതെ പ്രതിരോധത്തില്‍ കണ്ണികളാകാന്‍ മുഴുവന്‍ പേരും തയ്യാറാകണമെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

വൈറസ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യം തടയേണ്ടത് അത്യന്താപേഷിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. വൈറസ് ബാധിതരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ സാമൂഹ്യ അകലം ഉറപ്പാക്കുകയും കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ വൃത്തിയാക്കണം. വീട്ടിലെത്തിയാല്‍ മറ്റുള്ളവരുമായി ഇടപഴകുന്നതിന് മുമ്പായി കുളിച്ച് ശരീര ശുദ്ധി ഉറപ്പാക്കണം. മാസ്‌കിന്റെ ശരിയായ ഉപയോഗം വൈറസ് വ്യാപനം തടയുന്നതില്‍ പ്രധാന ഘടകമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

ജില്ലയിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ മമേഖലയിലേക്കുള്‍പ്പടെ വ്യാപിപ്പിച്ച് ശക്തമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 24
ആലങ്കോട് 10
ആലിപ്പറമ്പ് 11
അമരമ്പലം 19
ആനക്കയം 13
അങ്ങാടിപ്പുറം 28
അരീക്കോട് 64
ആതവനാട് 28
ഊരകം 29
ചാലിയാര്‍ 14
ചീക്കോട് 19
ചേലേമ്പ്ര 34
ചെറിയമുണ്ടം 05
ചെറുകാവ് 22
ചോക്കാട് 04
ചുങ്കത്തറ 18
എടക്കര 13
എടപ്പറ്റ 01
എടപ്പാള്‍ 102
എടരിക്കോട് 17
എടവണ്ണ 72
എടയൂര്‍ 27
ഏലംകുളം 12
ഇരിമ്പിളിയം 22
കാലടി 37
കാളികാവ് 08
കല്‍പകഞ്ചേരി 10
കണ്ണമംഗലം 24
കരുളായി 22
കരുവാരക്കുണ്ട് 05
കാവനൂര്‍ 19
കീഴാറ്റൂര്‍ 09
കീഴുപറമ്പ് 15
കോഡൂര്‍ 15
കൊണ്ടോട്ടി 58
കൂട്ടിലങ്ങാടി 13
കോട്ടക്കല്‍ 32
കുറുവ 10
കുറ്റിപ്പുറം 25
കുഴിമണ്ണ 25
മക്കരപ്പറമ്പ് 17
മലപ്പുറം 139
മമ്പാട് 22
മംഗലം 35
മഞ്ചേരി 47
മങ്കട 12
മാറാക്കര 08
മാറഞ്ചേരി 22
മേലാറ്റൂര്‍ 07
മൂന്നിയൂര്‍ 71
മൂര്‍ക്കനാട് 05
മൂത്തേടം 13
മൊറയൂര്‍ 55
മുതുവല്ലൂര്‍ 18
നന്നമ്പ്ര 35
നന്നംമുക്ക് 13
നിലമ്പൂര്‍ 38
നിറമരുതൂര്‍ 11
ഒതുക്കുങ്ങല്‍ 30
ഒഴൂര്‍ 06
പള്ളിക്കല്‍ 32
പാണ്ടിക്കാട് 13
പരപ്പനങ്ങാടി 89
പറപ്പൂര്‍ 19
പെരിന്തല്‍മണ്ണ 22
പെരുമണ്ണ ക്ലാരി 05
പെരുമ്പടപ്പ് 12
പെരുവള്ളൂര്‍ 25
പൊന്മള 23
പൊന്മുണ്ടം 11
പൊന്നാനി 39
പൂക്കോട്ടൂര്‍ 27
പോരൂര്‍ 28
പോത്തുകല്ല് 12
പുലാമന്തോള്‍ 50
പുളിക്കല്‍ 28
പുല്‍പറ്റ 05
പുറത്തൂര്‍ 45
പുഴക്കാട്ടിരി 20
താനാളൂര്‍ 16
താനൂര്‍ 31
തലക്കാട് 21
തവനൂര്‍ 39
താഴേക്കോട് 10
തേഞ്ഞിപ്പലം 36
തെന്നല 09
തിരുനാവായ 22
തിരുവാലി 22
തൃക്കലങ്ങോട് 27
തൃപ്രങ്ങോട് 18
തുവ്വൂര്‍ 01
തിരൂര്‍ 43
തിരൂരങ്ങാടി 62
ഊര്‍ങ്ങാട്ടിരി 33
വളാഞ്ചേരി 51
വള്ളിക്കുന്ന് 32
വട്ടംകുളം 39
വാഴക്കാട് 26
വാഴയൂര്‍ 16
വഴിക്കടവ് 11
വെളിയങ്കോട് 14
വേങ്ങര 51
വെട്ടത്തൂര്‍ 06
വെട്ടം 44
വണ്ടൂര്‍ 34

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!