പരപ്പനങ്ങാടി: വ്രത വിശുദ്ധിയുടെ മണ്ഡലകാലത്തില്‍ ക്ഷേത്രങ്ങള്‍ നാമമന്ത്രജപമുഖരിതമായി . ഹരിപുരം അയ്യപ്പസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ഹരിപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ അഖണ്ഡനാമജപയജ്ഞത്തിന് ഇന്ന് തുടക്കമായി.
ഉദയം മുതല്‍ ഉദയം വരെ നീളുന്ന ഇടമുറിയാത്ത ഭൂതനാഥ സങ്കീര്‍ത്തനത്തിനൊപ്പം അയപ്പന്‍മാര്‍ താളത്തില്‍ ചുവടുകള്‍ വെക്കുന്നതാണ് അഖണ്ഡനാമജപയജ്ഞം.
പരിപാടിയില്‍ സംബന്ധിക്കാന്‍ വിവിധ ദേശങ്ങളില്‍ നിന്നും അയ്യപ്പഭക്ത ജനസംഘങ്ങള്‍ എത്തുന്നുണ്ട് .യജ്ഞത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ഭക്തര്‍ക്ക് ഹരിപുരം അയ്യപ്പസേവാസമിതിയുടെ പ്രസാദ ഊട്ടും ഉണ്ടായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




