മാനന്തവാടിയില്‍ നിന്നും കാണാതായ വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ:വയനാട് മാനന്തവാടിയില്‍ നിന്നും കാണാതായ വൃദ്ധദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞപ്പന്‍ എന്ന ഔസേപ്പ് (83) ഭാര്യ അന്നക്കുട്ടി (74) എന്നിവരാണ് മരിച്ചത്.വയനാട് പെരിയ വനമേഖലയിലാണ് സംഭവം .

നവംബര്‍ 25 മുതല്‍ ഇവരെ മാനന്തവാടി തവിഞ്ഞാലില്‍ നിന്നും കാണാതായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കൊച്ചുമകന്റെ വീട്ടില്‍ വന്ന ശേഷം നവംബര്‍ 25ന് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോകുകയായിരുന്നു ഇവര്‍. തുടര്‍ന്ന് ഇവരെ കാണാതാവുകയിരുന്നു.

ഇതേതുടര്‍ന്ന് ബന്ധുക്കള്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കി. നേരത്തെ താമസിച്ച സ്ഥലത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ മാറി ഇവരെ നാട്ടുകാര്‍ കണ്ടതായി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതെതുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് വനമേഖലയില്‍ നിന്നും ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Share news
error: Content is protected !!
Scroll to Top