പെരിന്തല്‍മണ്ണ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. മേലാറ്റൂര്‍ പാതിരിക്കോട് പേഴുംതറ കുന്നനാത്ത് സുബൈറിനെ (43)യാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് എസ് സൂരജ് ശിക്ഷിച്ചത്. പോക്ലോ ആക്റ്റ് പ്രകാരം അഞ്ച്
വര്‍ഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കഠിനതടവ് അനുഭവിക്കണം. 354 (എ) വകുപ്പുപ്രകാരം ഒരുവര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
മേലാറ്റൂര്‍ പൊലീസ് ഇന്‍സ് പെക്ടര്‍ സി എസ് ഷാരോണാ ണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷ നുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ത പി പരമേശ്വരത്ത് ഹാജരായി. 10 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകള്‍ ഹാജരാക്കി.
പ്രോസിക്യൂഷന്‍ ലൈസണ്‍വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സൗജത്ത് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ പെരിന്തല്‍മണ്ണ സബ് ജയില്‍ മുഖേന തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




