പെരിന്തല്‍മണ്ണ : ആത്മീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന വാട്സാപ് ഗ്രൂപ്പുകളി ലൂടെ വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്ന യുവാവ് പിടിയില്‍. പട്ടാമ്പി ആമയൂര്‍ സ്വദേശി മുഹമ്മദ് യാസിം (19)ആണ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്. പെരിന്തല്‍മണ്ണ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
പരിചയപ്പെടുന്ന സ്ത്രീകളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് വീഡിയോ ഉണ്ടാക്കി ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ ചൂഷണം ചെയ്തതെന്ന് പൊലീസ് പറ ഞ്ഞു. ഇന്‍സ്‌പെക്ടര്‍ എ പ്രേംജിത്ത്, എസ്‌ഐ ഷിജോ സി തങ്കച്ചന്‍, എഎ സ്‌ഐ രേഖമോള്‍ എന്നിവരടങ്ങിയ അന്വേഷക സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




