കോവിഡ് രോഗികള്‍ക്ക് സ്വന്തം വീട് വിട്ട് നല്‍കി നാടിന് മാതൃകയായി ഹനീഫ ഇയ്യം മടക്കല്‍

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പഞ്ചായത്തിലെ 21-ാം വാര്‍ഡില്‍ കോവിഡ് അതിരൂക്ഷമായപ്പോള്‍ പുതുതായി നിര്‍മിക്കുന്ന വീട് കോവിഡ് രോഗികള്‍ക്ക് വിട്ടു നല്‍കിയിരിക്കുകയാണ് ചെരക്കാപറമ്പിലെ ഇയ്യം മടക്കല്‍ ഹനീഫ. ഇതോടെ തന്റെ അയല്‍വാസികള്‍ ആയ കോവിഡ് ബാധിച്ച ഉമ്മക്കും മകനും ഇത് ഏറെ ആശ്വാസമായി.

ഗര്‍ഭിണിയായ മകള്‍ക്ക് വീട്ടില്‍ നിന്നും രോഗം പകരുമോ എന്ന ഭീതിയില്‍ നിന്നാണ് താമസിക്കാന്‍ വേറെ സ്ഥലം അന്വേഷിച്ചിരുന്നത്. നാടിനോടും രോഗികളോടുമുള്ള ഹനീഫയുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ മെമ്പര്‍ ടി കെ ബഷീര്‍, ആര്‍ ആര്‍ ടി അംഗം കുറ്റിരി സലാം എന്നിവര്‍ അഭിനന്ദിച്ചു.

ആരോഗ്യ പ്രവര്‍ത്തകനും വാര്‍ഡിലെ ആര്‍ ആര്‍ ടി അംഗം കൂടിയായ ഹനീഫ ഇയ്യം മടക്കല്‍  മലബാറി ന്യൂസിന്റെ പ്രവാസി ലേഖകന്‍ കൂടിയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top