Section

malabari-logo-mobile

ഗുരുവായൂരപ്പൻ്റെ ഥാർ ഇനി അമൽ മുഹമ്മദിന് തന്നെ

HIGHLIGHTS : Guruvayoorappan's Thar is now Amal Muhammad's

തൃശൂർ ഗുരുവായൂരപ്പന്റെ ഥാർ ഇനി അമൽ മുഹമ്മദിന്. ഥാർ ലേലത്തിന് ഭരണസമിതി അംഗീകാരം നൽകി. നേരത്തെ തന്നെ ഥാർ ലേലത്തിൽ പിടിച്ച അമൽ മുഹമ്മദ് അലിക്ക് വാഹനം കൈമാറും. നടപടികൾ പൂർത്തിയാക്കാൻ ദേവസ്വം കമ്മീഷണറുടെ അനുമതി തേടിയിട്ടുണ്ട്. ലേലത്തിൽ വാഹനം സ്വന്തമാക്കിയ അമൽ മുഹമ്മദിനെ വാഹനം വിട്ടുകൊടുക്കുന്നതിൽ പുനരാലോചന വേണമെന്നാണ് ദേവസ്വം ചെയർമാൻ നേരത്തെ പറഞ്ഞിരുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി ഭരണസമിതി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷൻ എസ്‌യുവി ഥാർ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വാഹനം.

sameeksha-malabarinews

അമലിനായി പിതാവാണ് ഥാർ ലേലത്തിൽ വാങ്ങിക്കുന്നത് സർപ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തിൽ പങ്കെടുത്തതെന്ന് അമലിന്റെ സുഹൃത്തായ സുഭാഷ് പറഞ്ഞിരുന്നത്.
എന്തുവിലകൊടുത്തും ഥാർ സ്വന്തമാക്കണമെന്നായിരുന്നു നിർദേശമെന്ന് സുഭാഷ് പറഞ്ഞു 21 കാരനായ അമലിന് സമ്മാനം കൊടുക്കാൻ ഉള്ളതായതിനാൽ 21 ലക്ഷം വരെയോ അതിനുമുകളിലോ ലേലത്തുക ഉറപ്പിക്കാം എന്നായിരുന്നു അമലിന്റെ നിർദേശമെന്നും സുഭാഷ് പറഞ്ഞിരുന്നു. 15 ലക്ഷം രൂപയാണ് വാഹനത്തിൻറെ അടിസ്ഥാന വിലയായി ലേലത്തിൽ നിശ്ചയിച്ചിരുന്നത് ഒരാൾ മാത്രമാണ് ലേലത്തിൽ പങ്കെടുത്തിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!