വിവാഹപ്രായ ഏകീകരണ ബില്‍ അവതരിപ്പിച്ചു

ന്യൂഡൽഹി : രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള ബിൽ പാർലമെൻറിൽ അവതരിപ്പിച്ചു. സഭയിലെ ഇന്നത്തെ അജണ്ടയിൽ ഉൾപ്പെടുത്തി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.

അവതരണത്തെ എതിർത്ത് സഭയിൽ പ്രതിപക്ഷം പ്രതിഷേധം നടത്തി. പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ആരുമായും കൂടിയാലോചിക്കാതെ ആണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാർട്ടികളുമായി ചർച്ച വേണം എന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം.

കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനു പിന്നാലെ രാഷ്ട്രീയകക്ഷികൾ, വനിതാസംഘടനകൾ ആക്ടീവിസ്റ്റുകൾ തുടങ്ങിയവർ പ്രതിഷേധവും എതിർപ്പും അറിയിച്ചിരുന്നു . ചർച്ചചെയ്യാതെ എടുത്ത തീരുമാനം എന്ന ആരോപണം ഉയർന്നതോടെ അവതരിപ്പിക്കുന്നത് അടുത്ത സമ്മേളനം കാലയളവിലേക്ക് മാറ്റുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.
വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ 7 വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടി വരും.

Share news
error: Content is protected !!
Scroll to Top