കെ. റെയില്‍: പരപ്പനങ്ങാടിയില്‍ അലൈന്‍മെന്റ് മാറ്റണമെന്ന് ആവിശ്യപ്പെട്ട് സേവ് പരപ്പനങ്ങാടി ഫോറം

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കെ. റെയിലിന്റെ നിലവിലെ സര്‍വ്വെ അലയ്‌മെന്റ് മാറ്റി ബദല്‍ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് സേവ് പരപ്പനങ്ങാടി ഫോറം ദില്ലിയിലെത്തി കേന്ദ്ര മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി.

മൂന്നൂറോളം വീടുകളും , വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവ തച്ചുടക്കപ്പെടുകയും ബദല്‍ സംവിധാനമൊരുക്കാന്‍ സൗകര്യമില്ലാത്ത കടലോരത്തിന്റെയും പുഴയോരത്തിന്റെയും നടുവില്‍ പുനരധിവാസം തീര്‍ത്തും സാധ്യമാവാത്ത പരപ്പനങ്ങാടി നഗരസഭയെ മൊത്തത്തില്‍ കെ. റെയില്‍ പദ്ധതി വിഴുങ്ങുമെന്ന് സേവ് പരപ്പനങ്ങാടി ഫോറം നിവേദനത്തില്‍ പറയുന്നു.

തിരൂരങ്ങാടി മണ്ഡലം എം.എല്‍.എ. കെ.പി.എ. മജീദ്, പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ , കെ. റെയില്‍ വിരുദ്ധ ആക്ഷന്‍ കമ്മറ്റി ജില്ല അദ്ധ്യക്ഷന്‍ അബൂബക്കര്‍ ചെങ്ങാട്ട്,സേവ് പരപ്പനങ്ങാടി ഫോറം നേതാവ് അച്ചമ്പാട്ട് അബ്ദുല്‍ സലാം എന്നിവര്‍ ദൗത്യസംഘത്തിന് നേതൃത്വം നല്‍കി.
അതെ സമയം
കെ റെയില്‍ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയതായി ചെയര്‍മാന്‍ ഉസ്മാന്‍ വ്യക്തമാക്കി.
മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലാണ് നിവേദക സംഘം ദില്ലിയില്‍ നിന് റെയില്‍വേ മന്ത്രിയെ കണ്ടത്.

 

Share news
error: Content is protected !!
Scroll to Top