Section

malabari-logo-mobile

 നിർബന്ധിത മതപരിവർത്തന നിരോധന ബിൽ അവതരിപ്പിക്കാൻ ഒരുങ്ങി കർണാടക

HIGHLIGHTS : നിർബന്ധിത മതപരിവർത്തന നിരോധന ബിൽ അവതരിപ്പിക്കാൻ ഒരുങ്ങി കർണാടക. നേരത്തെ ഉത്തർപ്രദേശ് മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിരോധന നിയ...

നിർബന്ധിത മതപരിവർത്തന നിരോധന ബിൽ അവതരിപ്പിക്കാൻ ഒരുങ്ങി കർണാടക. നേരത്തെ ഉത്തർപ്രദേശ് മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിരോധന നിയമം പാസാക്കിയിരുന്നു. നിർബന്ധിത മതം മാറ്റം നടത്തുന്നവർക്ക് പത്ത് വർഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ബില്ലിൽ നിർദേശിക്കുന്നത്.

കൂടാതെ നിയമപരമായ മതംമാറ്റത്തിന് ധാരാളം നിയമനടപടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമം പ്രാബല്യത്തിൽ വന്നാൽ മതം മാറാൻ താല്പര്യമുള്ളവർ ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ അപേക്ഷ സമർപ്പിക്കണം മജിസ്ട്രേറ്റ് പോലീസ് എന്നിവരുടെ അന്വേഷണത്തിൽ നിർബന്ധിത മതംമാറ്റം അല്ല എന്ന് തെളിഞ്ഞാൽ അപേക്ഷ നൽകി രണ്ടുമാസത്തിനുശേഷം മതം മാറാനുള്ള അനുമതി ലഭിക്കും.

sameeksha-malabarinews

നിർബന്ധിച്ചോ സമ്മർദം ചെലുത്തിയോ കബളിപ്പിച്ചോ വിവാഹവാഗ്ദാനം നൽകിയോ മതപരിവർത്തനം നടത്തുന്നത് പുതിയ നിയമപ്രകാരം കുറ്റകരം ആയിരിക്കും. മതം മാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നൽകുന്ന പരാതി പ്രകാരം പോലീസിന് കേസെടുക്കാം. മതപരിവർത്തനം ലക്ഷ്യംവെച്ചുള്ള വിവാഹം അസാധുവാക്കാനും ബില്ലിൽ വകുപ്പുകളുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിർപ്പ് മറികടന്നാണ് ബിൽ നിയമസഭയിൽ അവതരിപ്പിക്കുക. കഴിഞ്ഞ ദിവസമാണ് ബില്ലിന് മന്ത്രിസഭ അനുമതി നൽകിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!