കോഴിക്കോട്:തിരുവമ്പാടി പോലീസ് സ്‌റ്റേഷനിലെ ഗൂര്‍ക്കജീപ്പ് മറിഞ്ഞ് അപകടം. എസ്‌ഐ കെ.രമ്യ,ഡ്രൈവര്‍ രജീഷ്, പിആര്‍ഒ ഗീരീഷ് എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്. വടകരയിലേക്ക് ഔഗ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍. ഇതിനിടെയാണ് അപകടം സംഭവിച്ചത്.
ബാലുശ്ശേരിക്കടുത്ത് പറമ്പില്‍ മുകളിലാണ് അപകടം സംഭവിച്ചത്. സര്‍വീസ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് അശ്രദ്ധമായി കയറിവന്ന ബൈക്കിലിടിക്കാതിരിക്കാനായി വെട്ടിച്ച സമയത്താണ് ജീപ്പ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് താഴ്ച്ചയിലേക്ക് മറിഞ്ഞതെന്നാണ് വിവരം.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക്ഗുരുതരമല്ലെന്നാണ് വിവരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




