ഉള്ളിച്ചാക്കിൻ്റെ മറവിൽ വെടി മരുന്ന് കടത്തിയ കേസ്; 2 പേർ അറസ്റ്റിൽ

തിരൂരങ്ങാടി: ചെമ്മാട് ഉള്ളിച്ചാക്കിൻ്റെ മറവിൽ കടത്തിയ വെടിമരുന്നുകൾ പിടികൂടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാസർകോഡ് ഹോസ്ദുർഗ് ചിറ്റാരിക്കൽ കടുമേനി തൊട്ടുമണ്ണിൽ ടി.എ സജി എന്ന മുഹമ്മദ് സലിം (52),കണ്ണൂർ ചെറുപുഴ ചുണ്ട കരിമ്പൻ അനിൽകുമാർ (51)എന്നിവരെയാണ് തിരൂരങ്ങാടി സി.ഐ ബി പ്രദീപ് കുമാർകണ്ണൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്.

പാലക്കാട് വലിയപറമ്പ് കൽക്കല്ലൂർ പള്ളിക്കണ്ടി വിലാസത്തിലും മുഹമ്മദ് സലിം അറിയപ്പെടുന്നുണ്ട്. മുഹമ്മദ് സലീമിന്റെ പേരിൽ ഈരാറ്റുപേട്ട, സുൽത്താൻബത്തേരി, കൊണ്ടോട്ടി തുടങ്ങി വിവിധ സ്റ്റേഷനുകളിൽ സമാന കേസുകളുണ്ട്.

വെള്ളിയാഴ്ച രാത്രി 12 മണിയോടെ ചെമ്മാട് കോഴിക്കോട് ഫർഹ ഹോളോക്‌സ് കമ്പനി കോംപൗണ്ടിൽ വച്ചാണ് ലോറിയിൽ 132 വലിയ ഉള്ളിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 10,500 സന്റ് ഡെറ്റ് ഷോക് ട്യൂബ് വയറുകൾ, 1,34,400 എക്‌സ്‌പ്ലോസിവ് ജലാറ്റിൻ സ്റ്റിക്കുകൾ എന്നിവ പിടികൂടിയത്. സംഭവത്തിൽ ലോറിയും പിക്കപ്പ് ലോറിയും ഒരു കാറും കസ്റ്റഡിയിലെടുത്തിരുന്നു.

തിരൂരങ്ങാടി പ്രിൻസിപ്പൽ എസ്.ഐ ഷിയാസ്,എസ്.ഐ മാരായ വിൻസെന്റ്, രവി, എ.എസ്.ഐ സുബൈർ, സി.പി.ഒ ജിഷോർ, ഡാൻസാഫ് അംഗം ബിജോയ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top