തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് വിവാദത്തിനിടെ ഇന്നലെ വൈകീട്ട് ഏഴരമണി മുതല്‍ കാണാതായ കോണ്‍സുലേറ്റ് അറ്റാഷയുടെ ഗണ്‍മാന്‍ ജയഘോഷിനെ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി.
കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയില്‍ ആക്കുളത്തെ കുടുംബവീടിന് സമീപത്ത് നിന്നാണ് ഇയാളെ കണ്ടത്.
ഇന്നലെ ഇയാളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തൂമ്പ പോലീസ് സ്‌റ്റേഷിനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ പോലീസും നാട്ടുകാരും ജയഘോഷിന് വേണ്ടി തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കാടുപിടിച്ച ഒരു കോമ്പൗണ്ടിനകത്തേക്ക് മതിലില്‍ നിന്നും ഒരാള്‍ വീഴുന്നത് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വീണത് ജയഘോഷാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇയാളുടെ കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. ഇയാള്‍ ബ്ലേഡ് വിഴുങ്ങിയതായും, നിരപരാധിയാണെന്നും പോലീസിനോട് വിൡച്ച് പറയുന്നുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു/




