അപകീര്‍ത്തികരമായ വാര്‍ത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എസ്. എസ്. ജ്വല്ലറി ഉടമ

പരപ്പനങ്ങാടി : ഇന്നലെ വാര്‍ത്ത ചാനലുകള്‍ സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു എന്ന വാര്‍ത്തക്കെതിരെ നിയമനടപടിക്കൊരുങ്ങി മലപ്പുറം പരപ്പനങ്ങാടിയിലെ എസ്. എസ്. ജ്വല്ലറി ഉടമ വാജിദ്.

പരപ്പനങ്ങാടിയില്‍ ഇന്നലെയും ജ്വല്ലറിയില്‍ കച്ചവടം നടത്തുന്നതിനിടെയാണ് . കസ്റ്റംസ് പിടികൂടിയ സ്വര്‍ണ കള്ള കടത്തിലെ കണ്ണിയായി പ്രചരിപ്പിക്കുകയും കസ്റ്റഡിയിലെടുത്തായും മുഖ്യധാര മലയാള ചാനലുകള്‍ പ്രചാരണം നടത്തിയത്. ഇതേറ്റ് പിടിച്ച് സോഷ്യല്‍ മീഡിയയിലൂടെ സ്ഥാപനത്തിനെതിരെ അപകീര്‍ത്തകരമായ വാര്‍ത്ത് പ്രചരിപ്പിച്ചുവെന്ന് വാജിദ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ്് 2018ല്‍ മണ്ണൂരിലെ എസ്എസ് ജ്വല്ല്വറിയുടെ ഗോള്‍ഡ് ആന്റ് ഡയമണ്ട് ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോയും ഇതിനൊപ്പം പ്രചരിച്ചു.

അഭ്യദാകാംഷികളുടെ ഫോണ്‍ കോളുകള്‍ വന്നപ്പോഴാണ് താനൊരു കള്ളകടത്തുകാരാനായി പ്രചരിപ്പിക്കുന്ന വിവരം വാജിദറിയുന്നത്. 25 വര്‍ഷത്തോളമായി പരപ്പനങ്ങാടിയില്‍ ജ്വല്ലറി രംഗത്ത് സത്യസന്ധമായി സ്ഥാപനം നടത്തിവരുന്നവരാണെന്നും , രാജ്യദ്രോഹവുമായി ബന്ധപ്പെട്ട് പിണഞ്ഞു കിടക്കുന്ന സ്വര്‍ണ കടത്തുമായി തങ്ങളുടെ സ്ഥാപനത്തെ ചേര്‍ത്തു വെച്ചുണ്ടാക്കിയ വാര്‍ത്ത മാപ്പര്‍ഹിക്കുന്നതല്ലന്നും ഇതിനെതിരെ നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വാജിദ് പറഞ്ഞു. പരപ്പനങ്ങാടി, ഫറോക്ക് പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയതായും പറഞ്ഞു

Share news
error: Content is protected !!
Scroll to Top